തിരുവനന്തപുരം : ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ സസ്‌പെൻഷൻ ഉടൻ തന്നെ സ്‌പീക്കറെ അറിയിക്കും. വി ഡി സതീശൻ സ്പീക്കറിന് കത്ത് നൽകും. (Rahul Mamkootathil MLAs suspension )
പാർലമെൻ്ററി പാനലിൽ നിന്ന് രാഹുലിനെ സസ്‌പെൻഡ് ചെയ്തതായാണ് കത്തിൽ പറയുന്നത്. ഇനി രാഹുൽ നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയിരിക്കും.
സഭയിൽ വരുന്ന കാര്യത്തിൽ രാഹുൽ തന്നെ തീരുമാനം എടുക്കട്ടെയെന്നാണ് നേതാക്കളുടെ നിലപാട്. എം എൽ എയെ വിലക്കാൻ പാർട്ടിക്ക് സാധിക്കില്ല എന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. നിയമസഭാ സമ്മേളനം ആരംഭിക്കുന്നത് തിങ്കളാഴ്ചയാണ്.