പാലക്കാട് : ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ തൻ്റെ മണ്ഡലമായ പാലക്കാട് എത്തി. വിവാദങ്ങൾക്ക് പിന്നാലെ 38 ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് അദ്ദേഹം ഇവിടെയെത്തുന്നത്. എം എൽ എ ഓഫീസ് തുറന്നിട്ടുണ്ട്. (Rahul Mamkootathil MLA in Palakkad )
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന സേവിയറിൻ്റെ സഹോദരൻ മരണപ്പെട്ടിരുന്നു. രാഹുൽ എത്തിയത് അവരെ കാണാൻ വേണ്ടിയാണ്. ഓഗസ്റ്റ് 17നാണ് രാഹുൽ പാലക്കാട് നിന്നും പോയത്. 20നാണ് ആരോപണം പുറത്ത് വന്നത്.
മണ്ഡലത്തിൽ അദ്ദേഹം വീണ്ടും സജീവമാവുകയാണ് എന്നതിന്റെ സൂചനയാണിത്. പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളുടെ തീരുമാനം രാഹുലിനെ സംരക്ഷിക്കാൻ തന്നെയാണ്. അദ്ദേഹം മണ്ഡലത്തിലേക്ക് തിരികെ എത്തുന്നത് പാർട്ടി തിരിച്ചടി ആകുമെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം വിലയിരുത്തുന്നു.