തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ എ.ഐ.സി.സിക്കും പ്രിയങ്കാ ഗാന്ധിക്കും പരാതി നൽകി. വിഷയത്തിൽ ഗൗരവമായ അന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.(Rahul Mamkootathil issue, Youth Congress leader files complaint)
സജനയുടെ പരാതിയിലെ പ്രധാന ആവശ്യങ്ങൾ വനിതാ നേതാക്കളെ മാത്രം ഉൾപ്പെടുത്തി ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കണം, ഇരയാക്കപ്പെട്ട പെൺകുട്ടികളെ കമ്മീഷൻ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നിവയാണ്. "സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണം," എന്നും സജന പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ യൂത്ത് കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ഈ ശക്തമായ നീക്കം.