Rahul Mamkootathil : വാഹനത്തിൽ നിന്നും MLA ബോർഡ് മാറ്റി, ഓഫീസിന് പോലീസ് സുരക്ഷ കൂട്ടി: രാഹുലിനെ ചേർത്ത് പിടിച്ച് കോൺഗ്രസ് നേതാക്കൾ, മാധ്യമങ്ങളോട് പ്രതികരിക്കാതെ MLA

കടുത്ത പ്രതിഷേധവുമായി ബി ജെ പിയും ഡി വൈ എഫ് ഐയും രംഗത്തെത്തിയിരുന്നു.
Rahul Mamkootathil : വാഹനത്തിൽ നിന്നും MLA ബോർഡ് മാറ്റി, ഓഫീസിന് പോലീസ് സുരക്ഷ കൂട്ടി:  രാഹുലിനെ ചേർത്ത് പിടിച്ച് കോൺഗ്രസ് നേതാക്കൾ, മാധ്യമങ്ങളോട് പ്രതികരിക്കാതെ MLA
Published on

പാലക്കാട് : വിവാദത്തിന് 38 ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ തൻ്റെ മണ്ഡലമായ പാലക്കാടെത്തുന്നത്. അദ്ദേഹത്തെ പ്രാദേശിക കോൺഗ്രസ് നേതൃത്വം ചേർത്ത് പിടിക്കുകയാണ് ചെയ്തത്. മാധ്യമങ്ങളുടെ ചോദ്യത്തോട് രാഹുൽ പ്രതികരിച്ചില്ല. (Rahul Mamkootathil in Palakkad )

എൽ എൽ എ ഓഫീസിന് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കടുത്ത പ്രതിഷേധവുമായി ബി ജെ പിയും ഡി വൈ എഫ് ഐയും രംഗത്തെത്തിയിരുന്നു. രാഹുലിൻ്റെ വാഹനത്തിൽ നിന്നും എം എൽ എ ബോർഡ് ഇളക്കി മാറ്റിയെന്നാണ് വിവരം.

നിലവിൽ അദ്ദേഹം ഓഫീസിലേക്ക് പോകാനുള്ള സാധ്യതയും കുറവാണ്. കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനും ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പനും അടക്കമുള്ള നേതാക്കൾ അദ്ദേഹത്തെ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com