തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളിലും പ്രതികരിച്ച് മുതിർന്ന നേതാവ് ചെറിയാൻ ഫിലിപ്പ്. രാഹുൽ സ്വയം കുഴിച്ച കുഴിയിൽ വീണുവെന്ന് ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു.(Rahul Mamkootathil fell into a hole that he dug himself, Cherian Philip)
"കൊടുമുടിയിൽ കയറേണ്ടിയിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ സ്വയം കുഴിച്ച കുഴിയിൽ വീണു," ചെറിയാൻ ഫിലിപ്പ് പറഞ്ഞു. രാഹുൽ നിയമവിരുദ്ധമായ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുകയും പരാതിക്കാർക്ക് നീതി ലഭിക്കുകയും വേണം. എന്നാൽ, വിചാരണ കോടതിയുടെ അന്തിമവിധി വരുന്നതുവരെ രാഹുൽ കുറ്റാരോപിതൻ മാത്രമാണെന്നും, "പാപം ചെയ്യാത്തവർ മാത്രം കല്ലെറിയട്ടെ" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.