Youth Congress : യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിനെ നീക്കുമോ ? : ദീപ ദാസ് മുൻഷിക്ക് പരാതി നൽകി വനിതാ നേതാക്കൾ, കോൺഗ്രസ് നേതൃത്വത്തോട് അന്വേഷിക്കാൻ നിർദേശം

ഇത് സംബന്ധിച്ച് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചർച്ചകൾ നടത്തി.
Rahul Mamkootathil Facing Removal from Youth Congress Post
Published on

തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളടക്കമുള്ളവയിലൂടെ നടത്തിയ വെളിപ്പടുത്തലുകളുടെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി ഉണ്ടായേക്കും. അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചർച്ചകൾ നടത്തി.(Rahul Mamkootathil Facing Removal from Youth Congress Post)

മുതിർന്ന നേതാക്കളുമായി ചർച്ചകൾ നടത്തിയതിന് ശേഷം ഔദ്യോഗിക തീരുമാനം അറിയിക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ്. ദീപ ദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ പരാതി നൽകിയെന്നാണ് വിവരം.

കോൺഗ്രസ് നേതൃത്വത്തോട് ഇക്കാര്യം അന്വേഷിക്കാൻ അവർ ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റുകാരാനെങ്കിൽ സംരക്ഷിക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് നടപടി. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗമായി തന്നെ തുടർന്നേക്കും.

Related Stories

No stories found.
Times Kerala
timeskerala.com