അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി |Rahul mamkootathil

ആഘോഷ പരിപാടിയിലെ ഉദ്ഘാടകനായാണ് രാഹുലിനെമുൻപ് നിശ്ചയിച്ചിരുന്നത്.
Rahul mamkootathil
Published on

പന്തളം : അയ്യങ്കാളി ജയന്തി ആഘോഷത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി. കെപിഎംഎസ് കുളനട യൂണിയന്‍ സെപ്റ്റംബര്‍ ആറിന് നിശ്ചയിച്ച പരിപാടിയില്‍ നിന്നാണ് രാഹുലിനെ ഒഴിവാക്കിയത്.

ആഘോഷ പരിപാടിയിലെ ഉദ്ഘാടകനായാണ് രാഹുലിനെമുൻപ് നിശ്ചയിച്ചിരുന്നത്. രാഹുലിന്റെ പേരുവെച്ച് നോട്ടീസും പോസ്റ്ററും ഇറക്കിയിരുന്നു. പിന്നീട് രാഹുല്‍ മാങ്കുട്ടത്തിലിനെ മാറ്റി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെ ഉദ്ഘാടകനായി തീരുമാനിക്കുകയായിരുന്നു.

അതേ സമയം, വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിനെ കെപിഎംഎസ് പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് യൂണിയന്‍ പ്രസിഡന്റ് കുളനട ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com