തിരുവന്നതപുരം : വിവാദങ്ങൾ കത്തി നിൽക്കെ നാളെ മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കും. നാളെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സമ്മേളനത്തിന് എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.(Rahul Mamkootathil controversy )
ലൈംഗിക ആരോപണ വിധേയനായ രാഹുൽ, സഭയിൽ എത്തിയാൽ തന്നെ പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം.
അതേസമയം, നിയമസഭയിൽ രാഹുൽ തങ്ങളുടെ ഭാഗമല്ല എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. അദ്ദേഹത്തിനെതിരായ നടപടി നേതൃത്വത്തിൻ്റെ ബോധ്യത്തിൽ നിന്നാണെന്നും സതീശൻ കൂട്ടിച്ചേർത്തു.