Rahul Mamkootathil case, Survivor files complaint against Sreena Devi Kunjamma to Congress leadership

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി അതിജീവിത | Rahul Mamkootathil

ശ്രീനാദേവിയും നിയമപോരാട്ടം ആരംഭിച്ചു
Published on

തിരുവനന്തപുരം: ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, വർക്കിംഗ് പ്രസിഡന്റുമാർ എന്നിവർക്കാണ് യുവതി പരാതി നൽകിയത്. ജനപ്രതിനിധിയായ ശ്രീനാദേവി കുഞ്ഞമ്മ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്നും പീഡകനൊപ്പം നിൽക്കുന്നത് തെറ്റായ സന്ദേശമാണെന്നും പരാതിയിൽ പറയുന്നു.(Rahul Mamkootathil case, Survivor files complaint against Sreena Devi Kunjamma to Congress leadership)

തന്റെ സ്വഭാവത്തെ സംശയനിഴലിലാക്കുന്ന തരത്തിൽ ശ്രീനാദേവി നുണപ്രചാരണം നടത്തുന്നുവെന്നും, ഒരു സ്ത്രീയുടെ ആത്മാഭിമാനത്തേക്കാൾ വലുത് അധികാരമാണെന്ന തെറ്റായ സന്ദേശമാണ് ശ്രീനാദേവി നൽകുന്നത് എന്നും പറഞ്ഞ ഇവർ, ഇത് കോൺഗ്രസിന്റെ ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണ് എന്നും ചൂണ്ടിക്കാട്ടി.

തന്നെ ആൾക്കൂട്ടത്തിന്റെ വെറുപ്പിന് വിട്ടുകൊടുത്തുവെന്ന് കാണിച്ച് നേരത്തെ ഡിജിപിക്കും അതിജീവിത പരാതി നൽകിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ട് ശ്രീനാദേവി കുഞ്ഞമ്മ നടത്തിയ പ്രസ്താവനയാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. "അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണം" എന്നായിരുന്നു ശ്രീനാദേവിയുടെ നിലപാട്.

അതിജീവിതയുടെ നീക്കങ്ങൾക്കെതിരെ ശ്രീനാദേവിയും നിയമപോരാട്ടം ആരംഭിച്ചു. തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും അവർ ഇമെയിൽ വഴി പരാതി നൽകി. അതിജീവിത ആരാണെന്ന് തനിക്ക് അറിയില്ലെന്നും അവരെ അധിക്ഷേപിച്ചിട്ടില്ലെന്നും ശ്രീനാദേവി പറയുന്നു.

Times Kerala
timeskerala.com