പുറത്താക്കിയിട്ടും കോൺഗ്രസ് വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ: പാലക്കാട് സ്ഥാനാർത്ഥി പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു | Rahul Mamkootathil

ഇത് രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
Rahul Mamkootathil at Congress stage despite being expelled
Published on

പാലക്കാട്: ലൈംഗിക ആരോപണത്തെ തുടർന്ന് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും കോൺഗ്രസ് വേദിയിൽ. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപന ചടങ്ങിലാണ് രാഹുൽ പങ്കെടുത്തത്.(Rahul Mamkootathil at Congress stage despite being expelled)

കണ്ണാടി മണ്ഡലം പ്രസിഡന്‍റ് പ്രസാദ് കണ്ണാടി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത സ്ഥാനാർത്ഥി നിർണയ ചർച്ചയിലും രാഹുൽ നേരത്തെ പങ്കെടുത്തിരുന്നു.

ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിനെതിരായ നടപടി കോൺഗ്രസ് നേതൃത്വം പിൻവലിച്ചിട്ടില്ല. എന്നിട്ടും പാർട്ടി പരിപാടിയിൽ ഇദ്ദേഹം പരസ്യമായി പങ്കെടുത്തത് രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com