രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ; വി.ഡി സതീശനെതിരെ മൊഴി നൽകി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് |rahul mamkootathil allegation

രാഹുലിന് അനുകൂലമായി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് മൊഴി എടുത്തത്.
rahul mamkootathil allegation
Published on

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മൊഴി നൽകി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. വി.ഡി സതീശനും രമേശ്‌ ചെന്നിത്തലയ്ക്കും എതിരെയാണ് വനിതാ നേതാവിന്റെ മൊഴി. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗൂഢാലോചന നടക്കുന്നു എന്ന പരാതിയിലാണ് മൊഴി നല്‍കിയത്.

തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയാണ് വനിതാ നേതാവ് മൊഴി നല്‍കിയത്.രാഹുലിന് എതിരായ ഗുഢാലോചനയില്‍ വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിക്കാണ് ആദ്യം യുവതി മൊഴി നൽകിയത്.തുടർന്ന് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com