തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ലൈംഗികാരോപണക്കേസില്‍ നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്. യുവനടിയെ പരാതിക്കാരിയാക്കണോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടാനുള്ള ക്രൈം ബ്രാഞ്ചിന്റെ നീക്കം.
നടിയുടെ പ്രാഥമിക മൊഴിയില്‍ രാഹുല്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്ന് ആവര്‍ത്തിച്ചിരുന്നു. അതിനാല്‍ നടിയെ പരാതിക്കാരിയാക്കി തുടര്‍നടപടികളെടുക്കാനുള്ള സാധ്യതകള്‍ സംബന്ധിച്ചാണ് നിയമോപദേശം സ്വീകരിക്കുന്നത്. പരാതികളില്‍ നിയമപരമായ അന്വേഷണം നടക്കുകയാണെന്നു ഡിജിപി റവാഡ ചന്ദ്രശേഖറും വ്യക്തമാക്കി.