Veena George : 'ഇത് കൊലപാതകമാണ്, അതിൻ്റെ ഉത്തരവാദി കേരളത്തിൻ്റെ ആരോഗ്യ മന്ത്രിയാണ്': രാഹുൽ മാങ്കൂട്ടത്തിൽ

പാരസെറ്റമോൾ കഴിച്ച് പനി മാറിയാൽ അത് സർക്കാർ നേട്ടം ആണെന്നാണെന്നും, മന്ത്രി രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു
Veena George : 'ഇത് കൊലപാതകമാണ്, അതിൻ്റെ ഉത്തരവാദി കേരളത്തിൻ്റെ ആരോഗ്യ മന്ത്രിയാണ്': രാഹുൽ മാങ്കൂട്ടത്തിൽ
Published on

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ സ്ത്രീ മരിച്ചത് കൊലപാതകം ആണെന്ന് പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ. അതിന് ഉത്തരവാദി കേരളത്തിൻ്റെ ആരോഗ്യമന്ത്രി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Rahul Mamkootathil against Veena George )

മന്ത്രിമാർ തന്നെ വന്ന് അകത്ത് ആളില്ലെന്ന് ഡിക്ലയർ ചെയ്യുകയാണെന്നും, ഒന്നിലേറെ ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

ഇപ്പോൾ കൂട്ടിരിക്കാൻ വരുന്നവരും പേടിക്കണമെന്നും, പാരസെറ്റമോൾ കഴിച്ച് പനി മാറിയാൽ അത് സർക്കാർ നേട്ടം ആണെന്നാണെന്നും പറഞ്ഞ അദ്ദേഹം, മന്ത്രി രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്നും പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com