PJ Kurien : 'യൂത്ത് കോൺഗ്രസിനെ SFIയുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാൻ ആകില്ല, സദുദ്ദേശ്യപരമെന്ന് കരുതാൻ മനസില്ല': രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്നത് ഏതെങ്കിലും ഒരു നേതാവിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിന് വേണ്ടിയല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
PJ Kurien : 'യൂത്ത് കോൺഗ്രസിനെ SFIയുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാൻ ആകില്ല, സദുദ്ദേശ്യപരമെന്ന് കരുതാൻ മനസില്ല': രാഹുൽ മാങ്കൂട്ടത്തിൽ
Published on

തിരുവനന്തപുരം : പി ജെ കുര്യൻ യൂത്ത് കോൺഗ്രസിനെതിരെ നടത്തിയ വിമർശനത്തിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ രംഗത്തെത്തി. ചാനൽ ക്യാമറകൾക്ക് മുന്നിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചതെന്നും, സദുദ്ദേശപരമെന്ന് കരുതാൻ മനസില്ല എന്നും രാഹുൽ കൂട്ടിച്ചേർത്തു.(Rahul Mamkootathil against PJ Kurien)

എസ് എഫ് ഐയുമായി യൂത്ത് കോൺഗ്രസിനെ താരതമ്യം ചെയ്യുന്നത് അംഗീകരിക്കാൻ സാധിക്കില്ല എന്നും, യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്നത് ഏതെങ്കിലും ഒരു നേതാവിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിന് വേണ്ടിയല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് എല്ലാം തികഞ്ഞുനില്‍ക്കുകയാണെന്ന അഭിപ്രായമില്ല എന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com