തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ രൂക്ഷ വിമർശനവുമായി എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ശക്തമായ പ്രതികരണം നടത്തിയത്.(Rahul Mamkootathil against CPM on Muttada ward candidacy)
ഫേസ്ബുക്ക് പോസ്റ്റിൽ പിണറായി സർക്കാരിനെതിരെ രാഹുൽ കടുത്ത ഭാഷയിൽ പ്രതികരിച്ചു. "24 വയസ്സ് പ്രായമുള്ള, കന്നിയങ്കത്തിനു ഇറങ്ങുന്ന ഒരു കെ.എസ്.യുക്കാരിയുടെ സ്ഥാനാർഥിത്വം നിങ്ങൾക്ക് ഇത്രമേൽ അസ്വസ്ഥത ഉണ്ടാക്കിയെങ്കിൽ നിങ്ങളുടെ കൗണ്ട് ഡൗൺ തുടങ്ങി എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെ" എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത്.
മുട്ടട വാർഡിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട നിയമപരമായ തടസ്സങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതിനിടെയാണ് രാഹുലിന്റെ ഈ രാഷ്ട്രീയ പ്രസ്താവന. യുവ സ്ഥാനാർത്ഥിക്കെതിരായ നീക്കങ്ങൾ സി.പി.എം. പക്ഷത്തുനിന്നാണെന്ന ശക്തമായ ആരോപണമാണ് കോൺഗ്രസ് ഉയർത്തുന്നത്.