പത്തനംതിട്ട : യുവനടി തൻ്റെ അടുത്ത സുഹൃത്താണെന്നും ആരോപണങ്ങൾ തനിക്കെതിരെയാണെന്ന് കരുതുന്നില്ല എന്നും മാധ്യമങ്ങളോട് പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ. തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ല എന്നും, നടി തൻ്റെ പേര് ഇതുവരെയും പരാതിയായി പറഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടൂരിലെ വീട്ടിലാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. കുറ്റം ചെയ്തത് കൊണ്ടല്ല രാജി വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ എം എൽ എയായി തുടരും.(Rahul Mamkootathil about the allegations)
ഈ രാജ്യത്തിൻ്റെ നിയമത്തിന് വിരുദ്ധമായി തൻ ഒരു കാര്യവും ചെയ്തിട്ടില്ല എന്നും, ഒരു പോലീസ് സ്റ്റേഷനിൽ പോലും ഇത് സംബന്ധിച്ച് തനിക്കെതിരെ പരാതി ഇല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചുവെന്ന് ആരെങ്കിലും പരാതി നൽകിയിട്ടുണ്ടോ എന്ന് ചോദിച്ച രാഹുൽ, ഇന്നത്തെ കാലത്ത് ശബ്ദസന്ദേശങ്ങൾ ആർക്ക് വേണമെങ്കിലും ഉണ്ടാക്കാൻ സാധിക്കുമെന്നും പ്രതികരിച്ചു.
താൻ ചോദ്യങ്ങൾക്ക് മറുപടി പറയാനാണ് ഇവിടെ നിൽക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു പേർ സംസാരിക്കുന്നത് തെറ്റണെങ്കിൽ ഹണി ഭാസ്കരൻ ചെയ്തതും തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു. രാജിക്കത്ത് യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് കൈമാറി. തനിക്കെതിരെയുള്ള ആരോപണങ്ങൾ കൂടുതൽ കടുക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.