'രാഹുൽ കുറ്റവാളിയെന്ന് കണ്ടെത്തിയിട്ടില്ല': ആശാ സമര വേദിയിൽ വിവാദം; VD സതീശന് അതൃപ്തിയെന്നും ആരോപണം, പ്രതിപക്ഷ നേതാവിനെ വില കുറച്ച് കാണരുതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ | Asha protest

താനിവിടെ ഉണ്ടെന്ന് അറിഞ്ഞിട്ട് തന്നെയല്ലേ പ്രതിപക്ഷ നേതാവ് ഇങ്ങോട്ട് തിരിച്ചത് എന്നാണ് രാഹുൽ പറഞ്ഞത്
'രാഹുൽ കുറ്റവാളിയെന്ന് കണ്ടെത്തിയിട്ടില്ല': ആശാ സമര വേദിയിൽ വിവാദം; VD സതീശന് അതൃപ്തിയെന്നും ആരോപണം, പ്രതിപക്ഷ നേതാവിനെ വില കുറച്ച് കാണരുതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ | Asha protest
Published on

തിരുവനന്തപുരം : സെക്രട്ടേറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ സമര പ്രതിജ്ഞാ റാലിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പങ്കെടുത്തതിനെ ചൊല്ലി വിവാദം. രാഹുൽ വേദിയിലുണ്ടെങ്കിൽ ഉദ്ഘാടനത്തിന് എത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമരസമിതിയെ അറിയിച്ചതിനെ തുടർന്നാണ് പ്രശ്‌നങ്ങളുണ്ടായത് എന്നാണ് വിവരം.(Rahul has not been found guilty, Controversy at Asha protest venue)

ക്ഷണിക്കാതെ സമരവേദിയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യത്തിൽ വി.ഡി. സതീശൻ അതൃപ്തി രേഖപ്പെടുത്തിയെന്നാണ് സൂചന. തുടർന്ന് രാഹുൽ മടങ്ങിപ്പോയ ശേഷമാണ് പ്രതിപക്ഷ നേതാവ് ചടങ്ങിലെത്തി ആശാ വർക്കർമാരുടെ സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്തത്. വി.ഡി. സതീശൻ മടങ്ങിയ ശേഷം രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സമരവേദിയിൽ എത്തിച്ചേരുകയും ചെയ്തു.

രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് ആശാ സമരസമിതി വൈസ് പ്രസിഡൻ്റ് എസ്. മിനി രംഗത്തെത്തി. "രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. കുറ്റവാളിയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. നിയമസഭയിൽ നിന്നാണ് രാഹുൽ സമരവേദിയിലെത്തിയത്. കുറ്റവാളിയായിരുന്നെങ്കിൽ രാഹുലിനെ സഭയിൽ നിന്നായിരുന്നു ആദ്യം പുറത്താക്കേണ്ടിയിരുന്നത്. രാഹുലിനെ കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കണമെന്നാണ് സമരസമിതിയുടെ നിലപാട്."

വ്യക്തിയുടെ 'ക്രെഡിബിലിറ്റി' തീരുമാനിക്കേണ്ടത് സമരസമിതി അല്ലെന്നും, സമരവും രാഹുൽ വന്നതിലും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും എസ്. മിനി വ്യക്തമാക്കി. അതേസമയം, വി.ഡി. സതീശൻ്റെ അതൃപ്തിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് രാഹുൽ പ്രതികരിച്ചു.

"ഞാനിവിടെ ഉണ്ടെന്ന് അറിഞ്ഞിട്ട് തന്നെയല്ലേ പ്രതിപക്ഷ നേതാവ് ഇങ്ങോട്ട് തിരിച്ചത്. അദ്ദേഹം ഇവിടെ ഉദ്ഘാടകനാണെന്ന് അറിഞ്ഞിട്ട് തന്നെയല്ലേ ഞാനിവിടെ വന്നത്. നിങ്ങൾ അദ്ദേഹത്തെ വില കുറച്ചുകാണാൻ നിൽക്കണ്ട. ഈ സമരത്തെപ്പറ്റി ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്." രാഹുൽ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com