Rahul Gandhi : കേരളത്തിലും ബീഹാർ മോഡൽ യാത്ര നടത്താൻ രാഹുൽ ഗാന്ധി : മുന്നൊരുക്കങ്ങൾ ആരംഭിച്ചു, വീട് വാടകയ്‌ക്കെടുത്ത് ദീപാദാസ് മുൻഷി

തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന 5 സംസ്ഥാനങ്ങളിൽ ഏറ്റവും പ്രതീക്ഷയുള്ള ഇടമാണ് കോൺഗ്രസിന് കേരളം.
Rahul Gandhi : കേരളത്തിലും ബീഹാർ മോഡൽ യാത്ര നടത്താൻ രാഹുൽ ഗാന്ധി : മുന്നൊരുക്കങ്ങൾ ആരംഭിച്ചു, വീട് വാടകയ്‌ക്കെടുത്ത് ദീപാദാസ് മുൻഷി
Published on

തിരുവനന്തപുരം : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേരളത്തിലും ബീഹാർ മോഡൽ യാത്ര നടത്താൻ പദ്ധതിയിടുന്നു. ഇത് 2026 ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കുമെന്നാണ് സൂചന. (Rahul Gandhi to launch Bihar-model yatra in Kerala)

ഇതിനായുള്ള മുന്നൊരുക്കങ്ങളിലാണ് എ ഐ സി സിയും കെ പി സി സിയും. മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിൻ്റെ ചുമതലയുള്ള ദീപാദാസ് മുൻഷി തിരുവനന്തപുരത്തും കൊച്ചിയിലും വീട് വാടകയ്‌ക്കെടുത്തു. സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തിക്കാനാണ് നീക്കം.

തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന 5 സംസ്ഥാനങ്ങളിൽ ഏറ്റവും പ്രതീക്ഷയുള്ള ഇടമാണ് കോൺഗ്രസിന് കേരളം. നേതാക്കൾക്ക് ഹൈക്കമാൻഡ് പ്രതിനിധിയായ എഐസിസി ജനറൽ‌ സെക്രട്ടറി ദീപാദാസ് മുൻഷി നൽകിയിരിക്കുന്ന നിർദേശം ‘ഡൂ ഓർ ഡൈ’ എന്നാണ്.

Related Stories

No stories found.
Times Kerala
timeskerala.com