Rahul Gandhi : 'ഒരു ഹൈഡ്രജൻ ബോംബ് ഉടനുണ്ടാകും, പൊട്ടിത്തെറിയിലൂടെ എല്ലാം വെളിപ്പെടും': രാഹുൽ ഗാന്ധി വയനാട്ടിൽ

വാരണാസിയെ കുറിച്ചാണോ വെളിപ്പെടുത്തൽ എന്ന് ചോദിച്ചപ്പോൾ അത് നിങ്ങൾക്ക് ഊഹിക്കാം എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി.
Rahul Gandhi : 'ഒരു ഹൈഡ്രജൻ ബോംബ് ഉടനുണ്ടാകും, പൊട്ടിത്തെറിയിലൂടെ എല്ലാം വെളിപ്പെടും': രാഹുൽ ഗാന്ധി വയനാട്ടിൽ
Published on

വയനാട് : വയനാട്ടിൽ സന്ദർശനം നടത്തി രാഹുൽ ഗാന്ധി. വോട്ട് ചോറി സംബന്ധിച്ച് ഉടൻ ഒരു ഹൈഡ്രജൻ ബോംബ് ഉണ്ടാകുമെന്നും, ആ പൊട്ടിത്തെറിയിലൂടെ എല്ലാം വെളിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Rahul Gandhi talks about vote chori in Wayanad)

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ കർണാടക സി ഐ ഡി വിവരങ്ങൾ നൽകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. മോദി തിരഞ്ഞെടുപ്പിൽ വിജയിച്ചത് വോട്ട് മോഷണം നടത്തിയാണെന്ന് ആർക്കും സംശയമില്ല എന്നും, കൃത്യമായ തെളിവുകളാണ് വാർത്ത സമ്മേളനത്തിലൂടെ പുറത്ത് വിട്ടതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

വാരണാസിയെ കുറിച്ചാണോ വെളിപ്പെടുത്തൽ എന്ന് ചോദിച്ചപ്പോൾ അത് നിങ്ങൾക്ക് ഊഹിക്കാം എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി.

Related Stories

No stories found.
Times Kerala
timeskerala.com