തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ പോലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്നലെയാണ് കോടതി ഇദ്ദേഹത്തെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.(Rahul Easwar's custody period ends today, He will be produced in court)
കസ്റ്റഡിയിൽ ലഭിച്ചതിന് പിന്നാലെ രാഹുൽ ഈശ്വറിന്റെ ഓഫീസിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ജയിലിൽ പ്രവേശിപ്പിച്ചതു മുതൽ രാഹുൽ ഈശ്വർ നിരാഹാര സമരത്തിലാണ്.
ആരോഗ്യനില വഷളായതിനെ തുടർന്ന് ക്ഷീണിതനാണെന്ന ഡോക്ടറുടെ റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഇന്നലെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ഡ്രിപ്പ് നൽകിയിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന രാഹുൽ ഈശ്വറിനെതിരെ പോലീസ് കൂടുതൽ കസ്റ്റഡി ആവശ്യപ്പെടുമോ, അതോ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുമോ എന്നതിൽ തീരുമാനമാകും.