തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിന്റെയും അമ്മയുടെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ്, കുറ്റാരോപിതന്റെ കുടുംബം അനുഭവിക്കുന്ന വേദനയെക്കുറിച്ച് അദ്ദേഹം കുറിച്ചത്. കോടതി കുറ്റവാളിയെന്ന് വിധിക്കുന്നത് വരെ സംയമനം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Rahul Easwar supports Rahul Mamkootathil on the sexual assault case)
ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്. അത് വരെ മീഡിയ ട്രയൽ ഒരു വ്യക്തിക്ക് ഉണ്ടാക്കുന്ന, കുടുംബത്തിന് ഉണ്ടാക്കുന്ന വേദന വളരെ വലുതാണ് എന്ന് രാഹുൽ പറയുന്നു.
കോടതിയാണ്, മാധ്യമങ്ങൾ അല്ല തീർപ്പു കൽപ്പിക്കുന്നത് എന്നും രാഹുൽ ഈശ്വർ കുറിച്ചു. മാധ്യമ വിചാരണ ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തെയും കുടുംബത്തെയും ബാധിക്കുമെന്നും, നിയമപരമായ വിധി വരുന്നത് വരെ കാത്തിരിക്കുകയാണ് വേണ്ടതെന്നും രാഹുൽ ഈശ്വർ പറയുന്നു.