'SITക്ക് തന്ത്രം, മന്ത്രം, പൂജ ഒക്കെ അറിയാമോ ?': തന്ത്രിയെ ബലിയാടാക്കുന്നു എന്ന് രാഹുൽ ഈശ്വർ | Sabarimala

തന്ത്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു
Rahul Easwar says that the Tantri is being made a scapegoat in the Sabarimala gold theft case
Updated on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് രാഹുൽ ഈശ്വർ. തന്ത്രി താന്ത്രിക നടപടികൾ പാലിച്ചില്ലെന്ന പോലീസിന്റെ കണ്ടെത്തലിനെ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ശക്തമായി പരിഹസിച്ചു.(Rahul Easwar says that the Tantri is being made a scapegoat in the Sabarimala gold theft case)

തന്ത്രി താന്ത്രിക നടപടികൾ പാലിച്ചില്ലെന്ന് പറയാൻ പ്രത്യേക അന്വേഷണ സംഘത്തിന് തന്ത്രം, മന്ത്രം, പൂജ എന്നിവയെക്കുറിച്ച് അറിവുണ്ടോ എന്ന് രാഹുൽ ഈശ്വർ ചോദിച്ചു. പോലീസിന്റെ ഈ നിലപാട് വിചിത്രമാണെന്ന് അദ്ദേഹം കുറിച്ചു.

കണ്ഠരര് രാജീവരരോട് പല കാര്യങ്ങളിലും തനിക്ക് മുൻപ് പരസ്യമായ വിയോജിപ്പുകൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഈ കേസിൽ അദ്ദേഹം ബലിയാടാക്കപ്പെടുകയാണെന്നും രാഹുൽ ആരോപിച്ചു. രാഷ്ട്രീയ ലാഭമുണ്ടാക്കാനോ അല്ലെങ്കിൽ ഉണ്ടായ രാഷ്ട്രീയ നഷ്ടം നികത്താനോ വേണ്ടി ആരെങ്കിലും തന്ത്രിയെ ഈ കേസിൽ കരുവാക്കുകയാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com