'ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം': രാഹുൽ ഈശ്വറിന് ഡ്രിപ്പിട്ടു, ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ | Rahul Easwar

ജയിലിൽ നിരാഹാര സമരം തുടരുകയായിരുന്നു രാഹുൽ ഈശ്വർ
Rahul Easwar given IV drip, hospital authorities say he has no health problems
Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചില്ല. അദ്ദേഹത്തെ നാളെ വൈകുന്നേരം 5 മണി വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിൽ പ്രതിഷേധിച്ചുകൊണ്ട് പൂജപ്പുര സെൻട്രൽ ജയിലിൽ നിരാഹാര സമരം തുടരുകയായിരുന്നു രാഹുൽ ഈശ്വർ.(Rahul Easwar given IV drip, hospital authorities say he has no health problems)

നിരാഹാരം കിടക്കുന്ന ആളെന്ന നിലയിൽ, ക്ഷീണത്തെത്തുടർന്ന് അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുകയും ഡ്രിപ്പ് നൽകുകയും ചെയ്തു. താൻ വെള്ളം പോലും കുടിച്ചിട്ടില്ലെന്നും ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. എന്നാൽ, രാഹുലിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കേസിൽ ഗൂഢാലോചന പരിശോധിക്കണമെന്നും രാഹുൽ ഈശ്വറിന്റെ ഓഫീസ് സെർച്ച് ചെയ്യണമെന്നുമാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടതിനുള്ള കാരണം. കേസിൽ റിമാൻഡിലുള്ള രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ശനിയാഴ്ച പരിഗണിക്കും. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുള്ള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്റെ പ്രധാന വാദം.

Related Stories

No stories found.
Times Kerala
timeskerala.com