തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിൽ ശക്തമായ വിയോജിപ്പുമായി രാഹുൽ ഈശ്വർ. ലഭ്യമായ വിവരങ്ങൾ വെച്ച് തന്ത്രി ഒരു തെറ്റും ചെയ്തതായി കരുതുന്നില്ലെന്നും കോടതി വിധി വരുന്നത് വരെ അദ്ദേഹത്തെ കുറ്റക്കാരനായി മുദ്രകുത്തരുതെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.(Rahul Easwar against Tantri's arrest in Sabarimala gold theft case)
തനിക്ക് തന്റെ കുടുംബത്തേക്കാളും തന്ത്രിയേക്കാളും വലുത് അയ്യപ്പനാണെന്ന് വ്യക്തമാക്കിയ രാഹുൽ, തന്ത്രിക്കെതിരെ നിലവിൽ തെളിവുകളൊന്നുമില്ലെന്ന് അവകാശപ്പെട്ടു. കേസിൽ തന്ത്രിയുടെ കൃത്യമായ പങ്ക് എന്താണെന്ന് വെളിപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പോലീസിന് വേണമെങ്കിൽ ആരെയും കുടുക്കാം എന്നതിന് ഉദാഹരണമായി മറ്റു കേസുകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുവരെയുള്ള കോടതിയുടെ ഒമ്പത് ഇടക്കാല വിധിന്യായങ്ങളിൽ ഒരിടത്തുപോലും തന്ത്രിക്കെതിരെ പരാമർശമില്ല. കോടതിയുടെ അന്തിമ നിരീക്ഷണം വരുന്നത് വരെ അദ്ദേഹത്തെ അപമാനിക്കരുതെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.