

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ തന്നെ മോശക്കാരി ആക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്ന് നടി റിനി ആന്‍ ജോര്‍ജ് . സൈബര്‍ പോരാളികള്‍ സൈബര്‍ കോമാളികളായി മാറിയെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതിന് പിന്നില്‍ തന്റെ ഗൂഢാലോചന എന്ന് പറയുന്നവരെ സമ്മതിക്കണമെന്നും റിനി പറഞ്ഞു.
"എതിര്‍ക്കുന്നവരെ സിപിഐഎംകാരാക്കും. പുറത്തുവന്ന ഓഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചിട്ടില്ല. ഡീഫാമേഷന്‍ കേസ് കൊടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. തന്നെ മോശക്കാരി ആക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്." - റിനി വ്യക്തമാക്കി.