തിരുവനന്തപുരം : ആലംകോട് ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിംഗ്. ആക്രമണത്തിൽ മൂന്ന് പ്ലസ്‌വൺ വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. (Ragging in Trivandrum school)
അഞ്ച് പ്ലസ്‌ടു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. ഇന്നലെയാണ് സംഭവം. ഉച്ചയ്ക്ക് കൂട്ടമായെത്തി അകാരണമായി മർദിക്കുകയായിരുന്നു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു.
കണ്ണിനും മുഖത്തുമടക്കം പരിക്കുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. അധ്യാപകർ പ്ലസ്‌ടു വിദ്യാർത്ഥികളെ പിന്തുണച്ചുവെന്നും പരാതിയുണ്ട്.