Ragging : പാട്ട് പാടാനും ഡാൻസ് ചെയ്യാനും അറിയില്ലെന്ന് പറഞ്ഞു, അടിച്ചു വീഴ്ത്തി, ചവിട്ടി: പ്ലസ്‌വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സീനിയേഴ്സിനെതിരെ പരാതി

അത്തോളി ജിവിഎച്ച്എസ്എസിലാണ് സംഭവം
Ragging assault on Plus One student in Kozhikode
Published on

കോഴിക്കോട് : പാട്ട് പാടാനും ഡാൻസ് ചെയ്യാനും നിർബന്ധിച്ചപ്പോൾ അവ അറിയില്ലെന്ന് പറഞ്ഞ പ്ലസ്‌വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി.(Ragging assault on Plus One student in Kozhikode)

കുട്ടിയെ അടിച്ചുവീഴ്ത്തിയ സംഘം ചവിട്ടിയെന്നും ആരോപണമുണ്ട്. മുഹമ്മദ് അമീൻ എന്ന വിദ്യാർത്ഥിക്കാണ് റാഗിംഗ് നേരിടേണ്ടി വന്നത്. അത്തോളി ജിവിഎച്ച്എസ്എസിലാണ് സംഭവം.

പോലീസിൽ പരാതി നൽകിയിരിക്കുന്നത് കുട്ടിയുടെ രക്ഷിതാക്കളാണ്. വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com