ഏഴും എഴുപതും നേർക്കുനേർ : സ്നേഹ ബന്ധങ്ങളുടെ ഹൃദ്യമായ  കഥകളുമായി മിർച്ചിയിൽ വേറിട്ട ശിശുദിന ആഘോഷം | Radio Mirchi

ഏഴും എഴുപതും നേർക്കുനേർ : സ്നേഹ ബന്ധങ്ങളുടെ ഹൃദ്യമായ  കഥകളുമായി മിർച്ചിയിൽ വേറിട്ട ശിശുദിന ആഘോഷം | Radio Mirchi
Published on

കൊച്ചി: തലമുറകൾ തമ്മിലുള്ള സൗഹൃദത്തിൻ്റെയും സ്നേഹബന്ധങ്ങളുടെയും  കഥ പറഞ്ഞ് റേഡിയോ മിർച്ചി സംഘടിപ്പിച്ച ശിശുദിന ആഘോഷം ' ഏഴും എഴുപതും ' ശ്രദ്ധേയമായി. പലവിധ  ജീവിത പശ്ചാത്തലങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഏഴ് വയസ്സ് മുതലുള്ള കുട്ടികളും എഴുപത് വയസിനടുത്ത് പ്രായമുള്ളവരെയും ഒരുമിച്ച് ചേർത്തായിരുന്നു വ്യത്യസ്തമായ ഈ ശിശുദിന ആഘോഷം..(Radio Mirchi )

കുട്ടികളും ഗ്രാൻഡ് പേരൻറ്സും തമ്മിൽ പങ്കുവെച്ച വർത്തമാനങ്ങളും കഥകളും ചോദ്യങ്ങളും ഒരേ സമയം രസകരവും ചിന്തിപ്പിക്കുന്നതുമായ ഒരു ശ്രവ്യാനുഭവമാണ് ശ്രോതാക്കൾക്ക് നൽകിയത്.

മോർണിംഗ് ഷോയിൽ പാറു തങ്കം- മുത്തശ്ശൻ, അമ്മാളു – മുത്തശ്ശൻ  എന്നീ കുട്ടി- മുത്തശ്ശൻ സംസാരത്തിലൂടെയാണ്  പരിപാടികൾക്ക് തുടക്കം കുറിച്ചത്.
കാലങ്ങളായി ഉള്ളിൽ കൊണ്ട് നടന്ന ചില  ചോദ്യങ്ങളും സംശയങ്ങളും കുഞ്ഞു കുഞ്ഞു തർക്കങ്ങളും  അവർക്കിടയിലുള്ള  സ്നേഹബന്ധങ്ങളുടെ ഊഷമളതയും നിഷ്ക്കളങ്കമായ ചിരിയുമാണ് ശ്രോതാക്കൾക്ക് സമ്മാനിച്ചത്..

മിഡ് മോണിംഗ് ഷോയിൽ കേരളത്തിലെ ഒരു റിട്ടയർമെൻ്റ് ഹോമിലെ അന്തേവാസികളായ  കുട്ടി മുത്തശ്ശൻമാരും , മുത്തശ്ശിമാരുമാണ് പങ്കെടുത്തത്. അന്തേവാസികളുടെ ചോദ്യങ്ങൾക്ക് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്, അഭിനേതാക്കളായ ശ്വേത മേനോൻ, കലാഭവൻ ഷാജോൺ, സലിം കുമാർ, ഗായികമാരായ സുജാത മോഹൻ, മധു ബാലകൃഷ്ണൻ എന്നിവർ ഉത്തരം നൽകി. "ഗർഭധാരണവും പ്രസവവും പരസ്യമായി പങ്കുവെച്ചപ്പോൾ മോളുടെ  അച്ഛനും അമ്മക്കും വിഷമം ആയില്ലേ..?" എന്ന ചോദ്യമാണ് ഒരു മുത്തശ്ശി നടി ശ്വേതാമേനോനോട് ചോദിച്ചത്. നിഷ്ക്കളങ്കമായ ഈ ചോദ്യം ശ്വേതാമേനോനെ  ചിരിപ്പിച്ചു. 'കരിയറിൻ്റെ തിരക്കിനിടയിൽ മകൾക്കൊപ്പം പങ്കുവെക്കാൻ കഴിയാതിരുന്ന നിമിഷങ്ങൾക്ക് പകരം പേരകുട്ടിയോടൊപ്പം ഓരോ നിമിഷവും താൻ ആസ്വദിക്കുകയാണെന്ന് ഗായിക സുജാത മോഹൻ പറഞ്ഞു.

ആഫ്റ്റർനൂൺ ഷോയിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളൂവെൻസർ ആയ Raul the Rockstar (AI tutor) ഉം അഭിനേതാവ് കൂടിയായ Radhakrishnan Chakyat ഉം  തമ്മിലുള്ള സംഭാഷണം പ്രധാനമായും  സാങ്കേതിക വിദ്യകളെ കുറിച്ചും അതിൻ്റെ ണദോഷങ്ങളെ കുറിച്ചും ആയിരുന്നു.. " വീട്ടിൽ അമ്മയുണ്ടാക്കുന്ന  ഭക്ഷണത്തിൻ്റെ  രുചി പകരാൻ  ഏതെങ്കിലും AI powered meal ന് സാധിക്കുമോ  എന്ന രാധാകൃഷ്ണൻ്റെ ചോദ്യം Raulനെ ഒന്ന് കുഴപ്പിച്ചു.

60 വർഷത്തിലേറെയായി സൗഹൃദം പങ്കിടുന്ന  നളിനിയുടെയും നിർമലയുമായിരുന്നു  ഈവെനിംഗ് ഷോയിലെ ആദ്യത്തെ താരങ്ങൾ. ഷോയുടെ ഭാഗമായി പരസ്പരം പുതിയ കാര്യങ്ങൾ പഠിക്കാനും പഠിപ്പിക്കാനും ഇവർക്ക് കഴിഞ്ഞു. ഇൻസ്റ്റാഗ്രാം ടിപ്പുകൾ ആണ്  നളിനി നിർമലയുമായി പങ്കുവെച്ചത്.., പിന്നീട് Gen Alpha ക്കിടയിലെ പോപ്പ് സംസ്‌കാര പദപ്രയോഗങ്ങളും ഇവർ പരസപരം പങ്കുവെച്ചു .

@acha_mass എന്ന ഇസ്നറ്റാഗ്രാം പേജിലൂടെ പ്രശസ്തരായ Viral social media couple Retnamma യും  Thulasidharanനും തങ്ങളുടെ ആദ്യ കാലത്തെ പിണക്കങ്ങളെ കുറിച്ചും നടക്കാതെ പോയ അവധിക്കാല പദ്ധതികളെ കുറിച്ചും സംസാരിച്ചു. പ്രണയത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് എനിക്ക് ഇങ്ങേരുടെ  ഒരു സ്വഭാവവും ഇഷ്ടമല്ല..ഞാൻ ഇടയ്ക്കിടെ ദേഷ്യപ്പെടാറുമുണ്ട് എന്ന് രത്നമ്മ തുറന്ന് പറഞ്ഞു..

'ഏഴും എഴുപതും' എന്ന വ്യത്യസ്തമായ ഈ പ്രോഗ്രാമിലൂടെ തലമുറകൾക്ക്  തമ്മിൽ  പരസ്പരം മനസിലാക്കാനും മുതിർന്ന മനുഷ്യരുടെ ഉള്ളിലുള്ള കുട്ടികളെ കണ്ടെത്താനും ആഘോഷിക്കാനും സഹായകരമായി.വ്യത്യസ്തമായ നുഭവങ്ങളിലേക്കും  അവഗണിക്കപ്പെട്ട കാഴ്ചകളിലേക്കും  വെളിച്ചം വീശാനുള്ള അവസരങ്ങളായി ഇതുപോലെയുള്ള സ്പെഷ്യൽ ഡേയ്സ്  മിർച്ചി എന്നും ഉപയോഗപ്പെടുത്താറുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com