
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തെ ശക്തമായി എതിർക്കുമെന്ന് വി.ഡി സതീശൻ വ്യക്തമാക്കി(V.D. Satheesan). എന്തിനാണ് വോട്ടർ പട്ടിക 2002ലേക്ക് പോകുന്നതെന്നും വോട്ടർ പട്ടിക പരിഷ്ക്കരണത്തിലൂടെ 52 ലക്ഷം പേരുടെ വോട്ട് ചേർക്കേണ്ടി വരുമെന്നും അത് ശ്രമകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രമല്ല; വോട്ടർപട്ടിക പരിഷ്കരിക്കപ്പെട്ടാൽ 23 വർഷമായി വോട്ട് ചെയ്യുന്നവരുടെ പേരുകൾ പട്ടികയിൽ നിന്നും പുറത്താകുമെന്നും സത്യസന്ധമയ തിരഞ്ഞെടുപ്പിന് എതിരെയുള്ള ബിജെപിയുടെ തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്ത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.