
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ട ഡോ.കെ.എസ് രാധാകൃഷ്ണനും ഡോ.അബ്ദുൾ സലാമും പൂർവാശ്രമത്തിലെ രണ്ട് 'കുന്നുമ്മൽ ബോയ്‌സ്' എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്.
കേരള സർവകലാശാലയിൽ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിന്റെ നടപടികൾ വിവാദത്തിലാവുകയും അതിനെതിരെ സർക്കാരും ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ബിജെപിക്കും ആർഎസ്എസിനും വേണ്ടിയാണ് മോഹനൻ കുന്നുമ്മൽ പ്രവർത്തിക്കുന്നതെന്നും സംഘടനകൾ ആരോപിച്ചിരുന്നു.
യുഡിഎഫ് കാലത്താണ് ഡോ.അബ്ദുൾ സലാം കോഴിക്കോട് സർവകലാശാലയുടെയും ഡോ.കെ.എസ് രാധാകൃഷ്ണൻ കാലടി സർവകലാശാലയുടെയും വിസിയാകുന്നത്. ഇരുവരും പിന്നീട് ബിജെപിയിൽ ചേരുകയും മത്സരിക്കുകയും ചെയ്തിരുന്നു. പാർട്ടി പുന:സംഘടനയുടെ ഭാഗമായി ഇരുവരെയും വൈസ് പ്രസിഡന്റുമാരായി നിയമിച്ചിരുന്നു.