തിരുവനന്തപുരത്ത് എലിപ്പനി ബാധ; വർക്കല സ്വദേശിനി മരിച്ചു മരണം

തിരുവനന്തപുരത്ത് എലിപ്പനി ബാധ; വർക്കല സ്വദേശിനി മരിച്ചു മരണം
Updated on

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. വർക്കല ഇടവപ്പാറ സ്വദേശിനി സരിതയാണ് എലിപ്പനി ബാധിച്ച്മരിച്ചത്. പനി മൂർച്ഛിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ് മരിച്ച സരിത. ജോലിക്കിടയിൽ രോഗബാധയേറ്റെന്നാണ് നിഗമനം.

മഴക്കാലരോഗങ്ങളിൽ പ്രധാനമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. എലിപ്പനി എന്ന പേര് വ്യക്തമാക്കുന്നത് പോലെ തന്നെ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളിലൊന്നു കൂടിയാണ് എലിപ്പനി. പ്രധാന രോഗവാഹകരായ എലികളുടെ വൃക്കകളില്‍ വാസമുറപ്പിക്കുകയും പെരുകുകയും ചെയ്യുന്ന ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ രോഗാണുക്കൾ എലികളില്‍ യാതൊരു ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കില്ല.

Related Stories

No stories found.
Times Kerala
timeskerala.com