തിരുവനന്തപുരം : കേരളത്തിൽ നാല് മാസത്തിനിടെ 14 പേർക്കാണ് പേവിഷബാധയെത്തുടർന്ന് ജീവൻ നഷ്ടമായത്. ഇക്കൂട്ടത്തിൽ നാല് പേർ കുട്ടികളാണ്. (Rabies deaths raise concern )
ഈ സാഹചര്യത്തിൽ സമഗ്ര പരിശോധന നടത്താനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. വാക്സിനെടുത്ത ശേഷം ഉണ്ടാകുന്ന മരണങ്ങൾ ഏറെ ആശങ്ക ഉണർത്തിയിട്ടുണ്ട്.
വിദഗ്ധരെയടക്കം ഉൾപ്പെടുത്തി പരിശോധന നടത്തും. തെരുവുനായ ശല്യത്തിനെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെടും.