പത്തനംതിട്ട : സംസ്ഥാനത്ത് വീണ്ടും പേവിഷബാധ മരണം റിപ്പോർട്ട് ചെയ്തു. പത്തനംതിട്ടയിലാണ് സംഭവം. മരിച്ചത് മണ്ണാറമല സ്വദേശിയായ കൃഷ്ണമ്മയാണ്. (Rabies death reported again in Kerala)
ഈ 65കാരിയെ തെരുവുനായ കടിച്ചത് സെപ്റ്റംബർ ആദ്യമാണ്. പിന്നാലെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വാക്സിനും നൽകി.
ചികിത്സയിലിരിക്കെയാണ് മരണം. തെരുവുനായ ആക്രമണത്തിൽ ഇവർ നിലത്തു വീണു. തുടർന്ന് നായ മുഖത്ത് കടിക്കുകയായിരുന്നു.