തിരുവനന്തപുരം : കേരളത്തിൽ ഭീതി പടർത്തി പേവിഷ ബാധയേറ്റുള്ള മരണങ്ങൾ. ഈ വർഷം ഇത് വരെ സംസ്ഥാനത്ത് ഇത്തരത്തിൽ മരിച്ചത് 19 പേരാണ്. (Rabies death in Kerala)
ഈ മാസം രണ്ടു പേരാണ് മരിച്ചത്. കഴിഞ്ഞ 5 മാസത്തിനിടെ കേരളത്തിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് ഏകദേശം ഒന്നേ മുക്കാൽ ലക്ഷത്തോളം പേർക്കാണ്. മരിച്ചവരുടെ കൂട്ടത്തിൽ കുഞ്ഞുങ്ങളും ഉണ്ട്.