പാലക്കാട് : വടക്കാഞ്ചേരിയിൽ നാല് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധയെന്ന് സ്ഥിരീകരണം. ടൗൺ പരിസരത്താണ് നായ ആക്രമണം നടത്തിയത്. വളർത്തു മൃഗങ്ങളെയും നായ കടിച്ചിരുന്നു. (Rabid dog attack in Palakkad )
ഇതിനെ നാട്ടുകാർ തല്ലിക്കൊന്നു. മണ്ണുത്തി വെറ്ററിനറി സർവ്വകലാശാലയിൽ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.