R Bindu : 'വീണ ജോർജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ശ്രമം നടക്കുന്നു, അവർ ആരോഗ്യ മേഖലയ്ക്ക് വേണ്ടി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രിയാണ്': പിന്തുണയുമായി മന്ത്രി R ബിന്ദു

മന്ത്രിമാർക്കെതിരെയുള്ള വിമർശനം അപലപനീയമാണെന്നും, മരിച്ച ബിന്ദുവിൻ്റെ ബന്ധുക്കളെ കണ്ടെണ്ട സമയത്ത് കാണുമെന്നും അവർ പറഞ്ഞു
R Bindu supports Veena George
Published on

തിരുവനന്തപുരം : ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ പിന്തുണച്ച് ഉന്നത മന്ത്രി ആർ ബിന്ദു. വീണ ജോർജ് ആരോഗ്യമേഖലയ്ക്ക് വേണ്ടി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രിയാണ് എന്നാണ് അവർ പറഞ്ഞത്. (R Bindu supports Veena George)

അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിമാർക്കെതിരെയുള്ള വിമർശനം അപലപനീയമാണെന്നും, മരിച്ച ബിന്ദുവിൻ്റെ ബന്ധുക്കളെ കണ്ടെണ്ട സമയത്ത് കാണുമെന്നും പറഞ്ഞ അവർ, ഇത് എല്ലാ വിഷയങ്ങളിലും കൃത്യമായി ഇടപെടുന്ന സർക്കാർ ആണെന്നും പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com