തൃശൂർ : കലാലയങ്ങളിൽ സ്വാതന്ത്ര്യ ദിനമാണ് സമുചിതമായി ആഘോഷിക്കേണ്ടത് എന്ന് പറഞ്ഞ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ക്രൈസ്തവർ ആക്രമിക്കപ്പടുമ്പോഴുള്ള സുരേഷ് ഗോപിയുടെ മൗനം സഭാ അധ്യക്ഷന്മാർ ശ്രദ്ധിക്കുന്നുണ്ട് എന്നും, വിജയിച്ച എം പിയുടെ സഹോദരൻ പോലും ഇരട്ടവോട്ട് ചേർത്തുവെന്നാണ് അറിയുന്നത് എന്നും അവർ കൂട്ടിച്ചേർത്തു. (R Bindu against BJP)
വളരെ പ്രാധാന്യമുള്ള സമയത്തെങ്കിലും അദ്ദേഹം പ്രതികരിക്കണം എന്ന് മന്ത്രി പറഞ്ഞു. ഏത് മോശപ്പെട്ട രീതിയിലും അധികാരം നേടാനാണ് ആർ എസ് എസും ബി ജെ പിയും സംഘപരിവാറും ശ്രമിക്കുന്നത് എന്നും അവർ വിമർശിച്ചു.