

കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ച കേസിലെ മുഖ്യപ്രതിയായ എം എസ് സൊല്യൂഷൻസ് സി ഇ ഒ മുഹമ്മദ് ഷുഹൈബ് വീണ്ടും യൂട്യൂബ് വീഡിയോയുമായി രംഗത്തെത്തി. കേസിനെക്കുറിച്ചുള്ള ന്യായീകരണങ്ങളാണ് ഇതിലുള്ളത്. (Question paper leak case)
സുഹൃത്ത് കാറോടിച്ച് അപകടമുണ്ടാക്കിയാൽ തന്നെയും കേസിൽ പ്രതി ചേർക്കുമെന്നും, ചോദ്യപേപ്പർ ചോർച്ച കേസിനെയും അങ്ങനെ കണ്ടാൽ മതിയെന്നുമാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. ഷുഹൈബ് വീണ്ടും വീഡിയോ ചെയ്യുന്നത് 3 മാസങ്ങൾക്ക് ശേഷമാണ്. കേസിൽ ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു.
എന്നും വിദ്യാർത്ഥികൾക്കൊപ്പമാണ് താൻ നിന്നിട്ടുള്ളതെന്നും, അധ്യാപകർക്കും മൂല്യനിർണ്ണയം വേണമെന്ന് കാട്ടി മന്ത്രിക്ക് പരാതി നൽകിയിരുന്നുവെന്നും പറഞ്ഞ ഷുഹൈബ്, ലഹരി മാഫിയക്ക് ചില സ്കൂളുകളുമായും ട്യൂഷൻ സെന്‍ററുകളുമായും ബന്ധമുണ്ടെന്ന് പറഞ്ഞത് ശത്രുതയ്ക്ക് വഴി വച്ചുവെന്നും വ്യക്തമാക്കുന്നു.