കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ചക്കേസിൽ മുഖ്യപ്രതിയായ എം എസ് സൊല്യൂഷൻസ് സി ഇ ഒ മുഹമ്മദ് ഷുഹൈബിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. നടപടി താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ്. (Question paper leak case )
ക്രൈംബ്രാഞ്ച് വാദിച്ചത് സംഭവത്തിൻ്റെ മുഖ്യ ആസൂത്രകൻ ഇയാൾ ആയതിനാൽ ജാമ്യം അനുവദിക്കരുതെന്നാണ്.
അതേസമയം, ചോദ്യപേപ്പർ ചോർത്തി നൽകിയ പ്യൂൺ അബ്ദുൾ നാസറിൻ്റെ റിമാൻഡ് കാലാവധി കോടതി വീണ്ടും നീട്ടി. അടുത്ത മാസം ഒന്ന് വരെയാണ് കാലാവധി നീട്ടിയത്.