
കൊച്ചി: പോഷകസമൃദ്ധിയുടെ 'ക്വാക്കര്‍ ഓണം മഹോത്സവു'മായി ക്വാക്കര്‍ ഓട്സ്. രുചിയില്‍ വിട്ടുവീഴ്ചയില്ലാതെ പോഷകസമൃദ്ധമായ ഓണാഘോഷത്തിനു വിഭവങ്ങളില്‍ ഓട്സിന്റെ വൈവിധ്യം കൊണ്ടുവരുകയാണ് ക്വാക്കര്‍ ഓട്സ്. കേരളീയ പാചകത്തിന്റെ അടിസ്ഥാന ഘടകങ്ങളായ തേങ്ങ, ശര്‍ക്കര, കറിവേപ്പില, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഓട്‌സുമായി ചേർന്നുപോകുന്നതാണ്. അവിയല്‍, പായസം തുടങ്ങിയ ഓണ വിഭവങ്ങള്‍ക്ക് ഓട്ട്‌സ് സ്പര്‍ശം നല്‍കുവാനായി പാചകവിദഗ്ദ്ധരുമായി സഹകരിച്ച് 'ഇഷ്ടവിഭവം ഇനി ക്വാക്കര്‍ ഓട്‌സിനൊപ്പം' എന്ന പുതിയ ഓണം പരിപാടിയും ക്വാക്കര്‍ തുടക്കം കുറിച്ചു.
പ്രകൃതിദത്ത പൂര്‍ണ്ണ ധാന്യങ്ങളില്‍ നിന്ന് നിര്‍മ്മിച്ച ക്വാക്കര്‍ ഓട്സില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, ഭക്ഷണ നാരുകള്‍ എന്നിവയ്ക്കൊപ്പം, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റാ-ഗ്ലൂക്കനും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാല്‍ ഭക്ഷണങ്ങളുടെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.