
കണ്ണൂർ: കണ്ണൂരിൽ നിർത്തിയിട്ട കാറിന്‍റെ ബോണറ്റിനുള്ളിൽ പെരുമ്പാമ്പ് .താവക്കര പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ പാർക്കിംഗിൽ നിർത്തിയിട്ട കാറിലാണ് പാമ്പിനെ കണ്ടെത്തിയത്.
മലബാർ അവയർനെസ് ആൻഡ് റസ്ക്യു സെന്‍റർ ഫോർ വൈൽഡ് ലൈഫ് (മാർക്) പ്രവർത്തകരാണ് പാമ്പിനെ പിടികൂടിയത്.
പാപ്പിനിശ്ശേരി സ്വദേശി ജോജുവിന്‍റെ ഉടമസ്ഥതയിലുള്ള കാറിലാണ് പെരുമ്പാമ്പ് കയറിയത്. ബസ് സ്റ്റാൻഡിലെത്തിയ ജോജു കാർ നിർത്തിയിട്ട ശേഷം പുറത്തേക്ക് പോയി. തിരികെയെത്തിയപ്പോൾ പ്രദേശത്തുണ്ടായിരുന്നവരാണ് ബോണറ്റിന് മേൽ പാമ്പിനെ കണ്ടെന്ന്. കനത്ത മഴയ്ക്കിടെയായിരുന്നു സംഭവം.
തുടർന്ന് മാർക് പ്രവർത്തകർ ബോണറ്റിനുള്ളിൽ പാമ്പിനെ കണ്ടെത്തി. വൈകാതെ പാമ്പിനെ പുറത്തെടുത്ത് ചാക്കിലാക്കി.