

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പച്ചമലയില്‍ റബര്‍ തോട്ടത്തില്‍ വെച്ച് തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു(Python Attack). ടാപ്പിങ് തൊഴിലാളിയായ അജയകുമാറിനാണ് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
അജയകുമാറിനെ കടിച്ച ശേഷം പെരുമ്പാമ്പ് കല്ലുകൊണ്ടുള്ള കെട്ടിന് ഇടയിലേ മാളത്തിലേക്ക് കയറി പോയി. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കല്ല് കെട്ടിനിടയില്‍ കയറിയ പെരുമ്പാമ്പിനെ പുറത്തേക്ക് വലിച്ചിട്ടശേഷം ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. പാമ്പിന് അഞ്ച് അടിയോളം നീളമുണ്ട്. പിടികൂടിയ പെരുമ്പാമ്പിനെ വനംവകുപ്പിന്റെ സ്നേക്ക് ക്യാച്ചർമാർ ഉള്‍ക്കാട്ടില്‍ തുറന്നു വിട്ടു. പാമ്പ് കടിയേറ്റ അജയകുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.