കാസർഗോഡ്: പെരുമ്പള പാലത്തിന് സമീപം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചുനീക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ നീക്കത്തിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. പൊതുമരാമത്ത് പുറമ്പോക്ക് ഭൂമി കൈയേറിയാണ് കടകൾ പ്രവർത്തിക്കുന്നതെന്ന് കാണിച്ചാണ് അസിസ്റ്റന്റ് എൻജിനീയർ കെട്ടിടത്തിൽ നോട്ടീസ് പതിപ്പിച്ചത്.(PWD notice to demolish building with documents, mosque committee protests in Kasaragod)
കെട്ടിടം നിയമവിരുദ്ധമല്ലെന്നും കൃത്യമായ രേഖകൾ കൈവശമുണ്ടെന്നുമാണ് ജമാഅത്ത് അധികൃതർ വ്യക്തമാക്കുന്നത്. ആവശ്യമായ എല്ലാ അനുമതികളോടും കൂടിയാണ് കെട്ടിടം നിർമ്മിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കൃത്യമായി നികുതി അടച്ചു വരുന്ന കെട്ടിടമാണിതെന്ന് അധികൃതർ പറയുന്നു.
നിലവിലെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും രേഖകൾ പരിശോധിക്കാതെയാണ് അധികൃതർ നോട്ടീസ് പതിപ്പിച്ചതെന്നും പള്ളി കമ്മിറ്റി ആരോപിച്ചു. വിഷയത്തിൽ നിയമപരമായ പോരാട്ടം നടത്താനാണ് ഇവരുടെ തീരുമാനം.