മലപ്പുറം ∙ സിപിഎം പ്രവർത്തകർക്കെതിരെ ഭീഷണി പ്രസംഗവുമായി പി.വി. അന്‍വര്‍. യുഡിഎഫ് പ്രവര്‍ത്തകരെയും തന്നെയും ആക്രമിക്കാന്‍ വന്നാല്‍ വീട്ടില്‍ക്കയറി അടിച്ചു തലപൊട്ടിക്കുമെന്നാണ് പി.വി. അന്‍വറിന്റെ പരാമർശം. ഇത് ചെറിയൊരു സൂചന മാത്രമാണെന്നും അന്‍വര്‍ ചുങ്കത്തറയിലെ പൊതുയോഗത്തില്‍ പറഞ്ഞു.