
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ സ്ഥാനാർത്ഥി നിർണ്ണയം ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിയാലോചനകൾ നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതെ സമയം,നിലമ്പൂരിൽ അൻവർ വിഷയമല്ലെന്ന് മുഖ്യമന്ത്രി . പി വി അൻവറിനെ കറിവേപ്പില പോലെ കളഞ്ഞെന്നും പി വി അൻവറിനെ ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ഇഡി കേസിലെ ചോദ്യത്തോട് വിശ്വാസ്യത കുറഞ്ഞ ഏജൻസിയായി ഇഡി മാറിയെന്ന് അദ്ദേഹം മറുപടി നൽകി. നിയമ വിധേയമല്ലാത്ത നടപടികളിലേക്കാണ് ഇഡി കടക്കുന്നത്. നാടിന് മുന്നിലുള്ള പ്രതീകങ്ങളെ കേസ് ഉണ്ടാക്കി കളങ്കപ്പെടുത്താനാണ് ഇഡി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.