UDFന്റെ മലയോര പ്രചാരണജാഥയുടെ ഭാ​ഗമാകാൻ പി.വി അൻവർ

UDFന്റെ മലയോര പ്രചാരണജാഥയുടെ ഭാ​ഗമാകാൻ പി.വി അൻവർ
Published on

യുഡിഎഫ് സംഘടിപ്പിക്കുന്ന മലയോര പ്രചാരണജാഥയിൽ പി.വി അൻവർ പങ്കെടുക്കും. പി വി അൻവറിൻ്റെ ആവശ്യം യു.ഡി.എഫ് നേതൃത്വം അംഗീകരിച്ചു. നാളെ അൻവർ മലയോര ജാഥയുടെ ഭാഗമാവും. നിലമ്പൂർ എടക്കരയിലേയും കരുവാരക്കുണ്ടിലേയും അൻവർ യോഗങ്ങളിൽ പങ്കെടുക്കും. കഴിഞ്ഞദിവസം പിവി അൻവർ പ്രതിപക്ഷ നേതാവിനെ നേരിൽകണ്ട് ജാഥയിൽ സഹകരിപ്പിക്കണം എന്ന് ആവശ്യം ഉന്നയിച്ചിരുന്നു.

ജാഥയുടെ ഭാ​ഗമായി വിഡി സതീശൻ മാനന്തവാടിയിലെത്തിയപ്പോഴായിരുന്നു പിവി അൻവർ കൂടിക്കാഴ്ച നടത്തി സഹകരിപ്പിക്കണമെന്ന് ആവശ്യം അറിയിച്ചത്. യുഡിഎഫിൽ ചേരാനായി തൃണമൂൽ കോൺഗ്രസ് കേരളാ ഘടകം അപേക്ഷ നൽകിയിരുന്നു. മലയോര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രചാരണജാഥ നയിക്കുന്നത്. ഈ മാസം 25നാണ് ജാഥ തുടങ്ങിയത്.

Related Stories

No stories found.
Times Kerala
timeskerala.com