

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെയുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എ ഒന്നാം പ്രതി. അന്‍വറിനെ ഉടൻ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തുന്നുവെന്നാണ് സൂചന. അന്‍വറിന്റെ വീടിന് മുന്നില്‍ ഇപ്പോള്‍ വന്‍ പൊലീസ് സന്നാഹമാണ് വന്നിരിക്കുന്നത്. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ അന്‍വറിന്റെ വീടിനടുത്ത് എത്തിചേർന്നിട്ടുണ്ട്. മലപ്പുറം എടവണ്ണ ഒതായിയിലുള്ള അന്‍വറിന്റെ വീട്ടിലാണ് ഇപ്പോള്‍ പൊലീസ് എത്തിയിരിക്കുന്നത്.
പിവി അന്‍വര്‍ ഉള്‍പ്പടെ 11 ഓളം പേര്‍ക്ക് എതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിനിടെ ഡിഎംകെ പ്രവര്‍ത്തകര്‍ പൊലീസിനെ മര്‍ദിച്ചെന്നും എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു.