കൊച്ചി : നിലമ്പൂരിൽ യു ഡി എഫിൻ്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പി വി അൻവറിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ കൂടുതൽ പ്രതികരണവുമായി കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്. (PV Anvar's UDF entry)
അൻവറിനെ തങ്ങൾ കൂട്ടാത്തത് അല്ലെന്നും, അദ്ദേഹം സ്വയം അകന്നു പോയതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. അദ്ദേഹത്തിൻ്റെ വ്യക്തതയില്ലായ്മയും ക്ലിപ്തത ഇല്ലായ്മയും അതിന് കാരണമായെന്നും, യു ഡി എഫ് പ്രവേശനം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിഷയത്തിൽ ഇന്നും പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തയ്യാറായിട്ടില്ല. നോ കമന്‍റ്സ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ശശി തരൂരിന്‍റെ മോദി പുകഴ്ത്തലിൽ പാര്‍ട്ടി ഉചിതമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.