മലപ്പുറം : ആരോഗ്യവകുപ്പ് ഡോക്ടർ ഹാരിസിനെ മോഷണക്കേസിൽ കുടുക്കാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞ് പി വി അൻവർ രംഗത്തെത്തി. അദ്ദേഹത്തിൻ്റെ പ്രതികരണം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചില ഉപകരണങ്ങൾ കേടായെന്നും കാണാതായെന്നുമുള്ള വിദഗ്ധ സമിതി റിപ്പോർട്ടിനെക്കുറിച്ചാണ്. (PV Anvar supports Dr. Harris )
മന്ത്രിയുടെ പ്രസ്താവനയിൽ ദുസ്സൂചനയുണ്ടെന്ന് അൻവർ കൂട്ടിച്ചേർത്തു. സർക്കാരിനെ വിമർശിക്കുന്നവരെ ജയിലിൽ അടയ്ക്കാനാണ് ശ്രമമെന്നും, ഇതിനെല്ലാം പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും അദ്ദേഹം ആരോപിച്ചു.