Kerala
PV Anvar : 'UDF പ്രവേശന വിഷയം ചർച്ച ചെയ്ത് സമയം കളയാനില്ല, പുതിയ മുന്നണി ഉണ്ടാക്കി മത്സരിക്കും': പി വി അൻവർ
തന്നെ കുറിച്ച് സി പി എം ചർച്ച ചെയ്തതിൽ സന്തോഷമെന്നും, പിണറായി സർക്കാർ ദുരന്തത്തിൽ നിന്ന് മുതലെടുപ്പ് നടത്തുകയാണെന്നും അൻവർ വിമർശിച്ചു.
മലപ്പുറം : യു ഡി എഫ് പ്രവേശനത്തെക്കുറിച്ച് ചർച്ച ചെയ്ത് സമയം കളയാനില്ല എന്ന് പറഞ്ഞ് പി വി അൻവർ. കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പുതിയ മുന്നണി ഉണ്ടാക്കി മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. (PV Anvar on his UDF entry)
ചെറിയ പാർട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നോട് യു ഡി എഫ് പ്രവേശനത്തെ കുറിച്ച് ആരും ഒരു ചർച്ചയും നടത്തിയിട്ടില്ല എന്നാണ് അൻവർ നിലമ്പൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
തന്നെ കുറിച്ച് സി പി എം ചർച്ച ചെയ്തതിൽ സന്തോഷമെന്നും, പിണറായി സർക്കാർ ദുരന്തത്തിൽ നിന്ന് മുതലെടുപ്പ് നടത്തുകയാണെന്നും അൻവർ വിമർശിച്ചു.